പ്രധാന വാര്‍ത്തകള്‍ - മഞ്ചേരി

കാവല്‍ക്കാരനെ കെട്ടിയിട്ട് വീട്ടില്‍ മോഷണശ്രമം

18/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: നഗരത്തിലെ വീട്ടില്‍ കാവല്‍ക്കാരനെ കെട്ടിയിട്ട് നാലംഗസംഘത്തിന്റെ കവര്‍ച്ചാശ്രമം. മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ മീമ്പാട്ട് നാരായണന്‍കുട്ടിനായരുടെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. ആഭരണമോ പണമോ വീട്ടില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. ..... തുടര്‍ന്നു വായിക്കുക »

ആരോഗ്യപാഠങ്ങളുമായി കുട്ടിക്കൂട്ടം

17/05/2012 - സ്വന്തം ലേഖകന്‍

പന്തലൂര്‍: അവധിക്കാലം ആസ്വാദ്യമാക്കാനും കുട്ടികളില്‍ പഠനോല്‍സുകതയും ആത്മവിശ്വാസവും വളര്‍ത്താനും പന്തലൂര്‍ പൊതുജനവായനശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുട്ടിക്കൂട്ടത്തില്‍ ആരോഗ്യശീലങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. കൗമാരപ്രായത്തിലെ ആരോഗ്യപ്രശ്നങ്ങള്‍, പോഷകാഹാരം, പകര്‍ച്ചവ്യാധികള്‍ ..... തുടര്‍ന്നു വായിക്കുക »

യുഡിഎഫ് ജയം 34 വര്‍ഷത്തെ കഥ പഴങ്കഥയാക്കി

17/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: ശാന്തിഗ്രാം വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ യുഡിഎഫ് ആഹ്ലാദക്കൊടുമുടിയില്‍. കോണ്‍ഗ്രസിലെ എന്‍. മഞ്ജുള അട്ടിമറിച്ചത് സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗവുമായ സി. വിജയലക്ഷ്മിയെ എന്നത് ഇരട്ടിമധുരവുമായി. 50 വാര്‍ഡുകളുള്ള ..... തുടര്‍ന്നു വായിക്കുക »

മഞ്ചേരി ശാന്തിഗ്രാമില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

15/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: മഞ്ചേരി നഗരസഭയിലെ 34-ാം വാര്‍ഡില്‍ (ശാന്തിഗ്രാം) ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. സി.പി.എമ്മിലെ അഡ്വ. ചിന്ദുരാജ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍.ഡി.എഫിലെ ..... തുടര്‍ന്നു വായിക്കുക »

ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിന് പ്രത്യേകനിയമവും കോടതിയും വേണം -ക്ഷേത്രസംരക്ഷണ സമിതി

14/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്നും വ്യവഹാരങ്ങള്‍ വിചാരണചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കണമെന്നും മഞ്ചേരിയില്‍ സമാപിച്ച കേരള ക്ഷേത്രസംരക്ഷണ സമിതി 46-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്ര സ്വത്തുക്കളും ..... തുടര്‍ന്നു വായിക്കുക »

മേലാക്കം കാളികാവ് ക്ഷേത്രത്തില്‍ കലാപരിപാടികള്‍ തുടങ്ങി

14/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച കലാപരിപാടികള്‍ നടന്‍ സുരേഷ്‌ഗോപി ഉദ്ഘാടനംചെയ്തു. കെ.സി. ഹരിദാസന്‍ അധ്യക്ഷതവഹിച്ചു. തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സുദര്‍ശന ഗോപാല്‍, പി.കെ. മോഹനന്‍, പി.ജി. ഉപേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ..... തുടര്‍ന്നു വായിക്കുക »

സാമുദായികസംഘടനകള്‍ ശക്തമാകുന്നത് ഗുണകരം - സ്വാമി ചിദാനന്ദപുരി

13/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: സാമുദായിക സംഘടനകള്‍ പ്രബലമാകുന്നതും രഷ്ട്രീയാധികാര കേന്ദ്രങ്ങളാകുന്നതും ആശാവഹമാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയകക്ഷികളിലെ പ്രവര്‍ത്തകരില്‍ ഹിന്ദു ഐക്യബോധം വളര്‍ത്താന്‍ ഹിന്ദു സംഘടനകള്‍ ദീര്‍ഘവീക്ഷണത്തോടെ നടപടിയെടുക്കണം. ..... തുടര്‍ന്നു വായിക്കുക »

കുട്ടിക്കൂട്ടം: മെയ് 15ന് ആരോഗ്യശീലങ്ങളും സിനിമാ പ്രദര്‍ശനവും

12/05/2012 - സ്വന്തം ലേഖകന്‍

പന്തലൂര്‍: അവധിക്കാലം ആസ്വാദ്യമാക്കാനും കുട്ടികളില്‍ പഠനോല്‍സുകതയും ആത്മവിശ്വാസവും വളര്‍ത്താനും പന്തലൂര്‍ പൊതുജനവായനശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുട്ടിക്കൂട്ടത്തില്‍ മെയ് 15ന് ചൊവ്വ ആരോഗ്യശീലങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. കൗമാരപ്രായത്തിലെ ആരോഗ്യപ്രശ്നങ്ങള്‍, പോഷകാഹാരം, ..... തുടര്‍ന്നു വായിക്കുക »

പന്തല്ലൂര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവ്

12/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: ഏറനാട് താലൂക്കില്‍ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ വക ഭൂമി സ്വകാര്യവ്യക്തിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരുന്ന ഭൂമിയാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചുപിടിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ ..... തുടര്‍ന്നു വായിക്കുക »

ബൈക്കിലെത്തി മാലമോഷണം: മൂന്നുപേര്‍ അറസ്റ്റില്‍

12/05/2012 - സ്വന്തം ലേഖകന്‍

മഞ്ചേരി: ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന കേസുകളിലുള്‍പ്പെട്ട മൂന്ന് യുവാക്കളെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശികളായ എരഞ്ഞിപ്പാലത്തിങ്ങല്‍ അനൂപ് (24), നെല്ലേങ്ങല്‍ മുസ്തഫ (28), കട്ടേക്കാടന്‍ ഷൗബാദ് (24) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ഡിവൈ.എസ്.പി എസ്. അഭിലാഷിന്റെ ..... തുടര്‍ന്നു വായിക്കുക »